തെങ്ങമം:സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറി. ഫാ.കുര്യൻ പാണു വേലിലാണ് കൊടിയേറ്റിയത്. ഫാ.കുര്യൻ പാണു വേലിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. 14ന് വൈകിട്ട് ആറിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാസ പള്ളിയിൽ നിന്നും ആരംഭിച്ച് ഇടക്കടവ്, പ്ലാക്കാട് കുരിശടി വഴി തിരികെ പള്ളിയിൽ എത്തിച്ചേരും. 15ന് രാവിലെ എട്ടിന് ഫാ.ജോർജ് വർഗീസിന്റെ മുഖ്യകാർമ്മികത്വത്തിൽ ഫാ.രാജു തോമസ് ഫാ.വർഗീസ് എന്നിവരുടെ സഹകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10ന് പ്രദക്ഷിണം ആശീർവാദം , നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയാണ് പരിപാടികൾ.