gust

ചെന്നീർക്കര : ഗവ.ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.

ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം - യോഗ്യത: ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ, ഡിഗ്രിയും അല്ലെങ്കിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംട്രേഡിൽ ഐ.ടി.ഐ ( എൻ.എ.സി, എൻ.ടി.സി) യും മൂന്നു വർഷത്തെ പ്രവർത്തി പരിചയവും.

മെക്കാനിക് ഡീസൽ - യോഗ്യത: ആട്ടോ മൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗ് (ആട്ടോ മൊബൈൽ സ്‌പെഷ്യലൈസേഷൻ) ൽ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കിൽ മെക്കാനിക്ക് ഡീസൽ ട്രേഡിൽ ഐ.ടി.ഐ (എൻ.എ.സി/എൻ.ടി.സി) യും മൂന്നു വർഷത്തെ പ്രവർത്തി പരിചയവും.

നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർ ഇന്ന് രാവിലെ 11ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐ.ടി.ഐ.യിൽ ഹാജരാകണം. ഫോൺ: 0468 2258710.