അടൂർ :ഏഴംകുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിലം നികത്താനുള്ള ശ്രമം വില്ലേജ് - കൃഷി ഓഫീസ് അധികൃതർ തടഞ്ഞു. തോട് പുറമ്പോക്കിലുള്ള നടവഴി കൈയേറിയെന്ന നാട്ടുകാരുടെ പരാതിയും പ്രതിഷേധവും നിലനിൽക്കെയാണ് മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്. കഴിഞ്ഞദിവസം മണ്ണിടുന്നത് തുടർന്നപ്പോഴാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കൃഷി ഓഫീസറും വില്ലേജ് അധികൃതരും സ്ഥലത്തെത്തിയത്. റിപ്പോർട്ട് സമർപ്പിക്കുമെന്ന് കൃഷി ഓഫീസർ പറഞ്ഞു.