പെരിങ്ങനാട് :തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് അലമാരകളും അറിയിപ്പ് പ്രദർശിപ്പിക്കാനുള്ള ബോർഡും സ്കൂൾ അണുവിമുക്തമാക്കാനുള്ള ഉപകരണവും നൽകി 1985 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഘടന. ചെയർമാൻ റോബിൽ ബോബി പ്രധാന അദ്ധ്യാപിക പി .വി. ജെസി ക്ക് കൈമാറി .പ്രിൻസിപ്പൽ സുധ മധു ,അദ്ധ്യാപകരായ ജോസഫ് സാലിൻ, കെ.ആർ ഗീത,മുൻ അദ്ധ്യാപിക പി.കെ.രമണിക്കുട്ടി, സജി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു . പൂർവ വിദ്യാർത്ഥിയായ ഡെയ്സി ചെറിയാന്റെ സഹായത്തോടെയാണ് സാധനങ്ങൾ വാങ്ങിനൽകിയത്.