കൊടുമൺ: അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് എൻ.സി.സി യൂണിറ്റിന്റെ നേത്യത്വത്തിൽ വിവേകാനന്ദ ജയന്തി ആഘോഷിച്ചു. സ്‌കൂൾ മുൻ മാനേജർ സി.വി.ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ എം.എൻ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ദയാരാജ്, എൻ.സി.സി ചാർജ് ഒാഫീസർ എൻ.സുനീഷ് എന്നിവർ സംസാരിച്ചു.