 
തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ പടിഞ്ഞാറൻ മേഖലയിലെ ശാഖായോഗങ്ങളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന, കുമാരിസംഘം ശാഖാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത നേതൃയോഗം പെരിങ്ങര 594-ാം നമ്പർ ഗുരുവാണീശ്വരം ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ
യോഗം അസി. സെക്രട്ടറി പി. എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തി. തിരുവല്ല യൂണിയൻ പ്രസിദ്ധീകരിച്ച കലണ്ടറിന്റെ പ്രകാശനം യോഗം
ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ നിർവഹിച്ചു. തിരുവല്ല യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ .ആർ, അനിൽ ചക്രപാണി, സരസൻ റ്റി.ജെ, പ്രസന്നകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ വിശാഖ്, കൺവീനർ സൂര്യകിരൺ, വൈദികയോഗം കോർഡിനേറ്റർ ഷിബു ശാന്തി, ശാഖാ പ്രസിഡന്റ് ഡി. സുധീഷ്, സെക്രട്ടറി സുബി വി.എസ് എന്നിവർ പ്രസംഗിച്ചു. ഏപ്രിൽ 13 മുതൽ 17 വരെ നടക്കുന്ന മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.