കൊടുമൺ: കൊടുമൺ കിഴക്ക് ശ്രീഗിരിദേവൻ മലനടയിലെ പ്രതിഷ്ഠാവാർഷികം 16ന് ആഘോഷിക്കും. ശ്രീകോവിലും നാലമ്പലവും ഇല്ലാത്ത ഇവിടെ ഞാറവ്യക്ഷത്തറയിൽ കുടികൊളളുന്ന പരമശിവനും വെട്ടമരച്ചുവട്ടിൽ ഉപവിഷ്ടനായ മലനട അപ്പൂപ്പനുമാണ് ആരാധനാമൂർത്തികൾ. ഉച്ചാരത്തിനാണ് ഉത്സവം. ഇത്തവണ അന്നദാനമാണ് പ്രധാന ചടങ്ങ്. മഹാത്മ ജനസേവനകേന്ദ്രത്തിലെ മുന്നൂറിൽപ്പരം അന്തേവാസികൾക്ക് പ്രതിഷ്ഠാമഹോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തുമെന്ന് പ്രസിഡന്റ് പ്രശാന്തും സെക്രട്ടറി ബിനുഗോപിയും അറിയിച്ചു.