തിരുവല്ല: ആയുർവേദ മെഡിക്കൽ അസോസിയേഷൻ 43-ാംമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവല്ലാ ദേവസ്വം ബോർഡ് സ്‌കൂളിൽ ഔഷധ പരിചയം, ആരോഗ്യ പ്രശ്നോത്തരി, ചിത്രരചന എന്നിവയുടെ മത്സരവും ആരോഗ്യ ബോധവത്കരണ ക്‌ളാസും നടത്തി. ഹെഡ് മിസ്ട്രെസ് കെ.വി ഇന്ദുലേഖ ഉദ്ഘാടനം നിർവഹിച്ചു. എ.എം.എ.ഐ ഏരിയ പ്രസിഡന്റ്‌ ഡോ.നീതു പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.ഏ.സി രാജീവ്‌ കുമാർ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ഡോ.രശ്മി മത്സങ്ങൾക്ക് നേതൃത്വം നൽകി.ലിജി ആർ.പണിക്കർ എം.ഇ ശ്രീകലാ ദേവി എന്നിവർ സംസാരിച്ചു. വിജയികൾക്ക് മെമെന്റൊയും സർട്ടിഫിക്കറ്റും ഡോ.ഏ.സി രാജീവ്‌ കുമാർ നൽകി.