അടൂർ: മിത്രപുരം ഗാന്ധിഭവൻ ഐ.ആർ.സി.എ യുടെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനം യുവജന ദിനമായി ആചരിച്ചു.ഇതോടനുബന്ധിച്ചു നടന്ന മദ്യവിരുദ്ധ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം എ. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശൈലജ പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു.ഓർഫനേജ് ബോർഡ് അംഗം ഡോ.പുനലൂർ സോമരാജൻ മുഖ്യാതിഥിയായി.പഴകുളം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. മാർ ക്രിസോസ്റ്റം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഇട്ടിവർഗീസ് മദ്യവിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. മദ്യവിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ ഉണ്ണിത്താൻ ലഹരിവിരുദ്ധ സന്ദേശം നൽകി. വണ്ടൂർ ഗാന്ധി ഭവൻ സ്നേഹാരാമം ചെയർമാൻ വിനയദാസ്, വൈസ് ചെയർമാൻ വിക്ടർ ജോർജ് , കുടശനാട് മുരളി, എസ് അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.