തിരുവല്ല: കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാം ഓഫീസറെ 17ന് രാവിലെ പത്തിന് അഭിമുഖം മുഖേന നിയമിക്കുന്നു. 765 രൂപ പ്രതിദിനം (ഒരുമാസം പരമാവധി 20655 രൂപ ) വേതനം ലഭിക്കും. 18നും 36നും മദ്ധ്യേ പ്രായമുള്ള (നിയമാനുസൃത വയസിളവ് ലഭിക്കും) ബി.എസ് സി.(അഗ്രികൾച്ചർ)/ ബി.എസ് സി (ഹോണേഴ്‌സ്)അഗ്രി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0469 2604181.