പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ,ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്‌സ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സുമേഷ് ബാബു, എം.സി. ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തു വിൽപനയ്ക്ക് വച്ചിരുന്ന പുഴുവരിച്ച മീൻ വാഹനം ഉൾപ്പെടെ പിടിച്ചെടുത്തു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിനു ജോർജ്, സ്‌കറിയാ ലിവിങ് സൺ, ദീപുമോൻ എന്നിവർ പങ്കെടുത്തു.