13-arattu-kadav
യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആറാട്ട് കടവ് ശുചീകരണം ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: സ്വാമിവിവേകാനന്ദന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് യുവമോർച്ച പമ്പാനദിയിലെ ആറാട്ട് കടവ് ശുചീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ. ജി കർത്ത, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, രോഹിത് രാജ്, വിശാൽ പാണ്ടനാട്, ബൻബോസ്, ശരത്ത് ശ്യാം, മനുമോഹൻ, അജൂബ്, ശ്രീജിത്ത്, മനീഷ് ആലാ, രോഹിത്ത് പി. കുമാർ, എസ്. വി പ്രസാദ്, ശ്രീദേവി ബാലകൃഷ്ണൻ, ആതിര ഗോപൻ, വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.