 
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി
ഡയറക്ട്രേറ്റ് ഒഫ് സ്‌പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ് ഉദ്യോഗസ്ഥരും ജില്ലാ സ്‌പോർട്സ് കൗൺസിൽ ഭാരവാഹികളും ജില്ലാസ്റ്റേഡിയത്തിൽ സംയുക്ത പരിശോധന നടത്തി. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയത്തിൽ നിന്ന് സ്റ്റേഡിയത്തെ സംരക്ഷിച്ച് ആധുനിക രീതിയിലുഉള്ള അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കണമെന്ന മന്ത്രി വീണാജോർജ്ജിന്റെ നിർദ്ദേശപ്രകാരമാണ് എൻജിനീയറിംഗ് വിഭാഗം എത്തിയത്. ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകുമെന്ന് അവർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനം തുടങ്ങും. ഡയറക്ട്രേറ്റ് ഒഫ് സ്‌പോർട്സ് എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ അഫേഴ്സ് ചീഫ് കൺസൾട്ടന്റ് സജികുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ ബിജുനായർ, അസിസ്റ്റന്റ് എൻജിനീയർ ലക്ഷ്മി.എസ്.നായർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, സെക്രട്ടറി എസ്. രാജേന്ദ്രൻനായർ , ജില്ലാ സ്‌പോർട്സ് ഓഫീസർ എസ്.കെ ജവഹർ, ജില്ലാ നിർമ്മിതി കേന്ദ്രയുടെ പ്രോജക്ട് മാനേജർ സനൽ ഷാഹുൽ ഹമീദ്, ആർ.പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.