കോന്നി: കോൺഗ്രസ് നേതാവായിരുന്ന ഓമ്നി ഈപ്പന്റെ നാലാം ചരമവാർഷികം കോന്നി കോൺഗ്രസ് ഭവനിൽ നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. അംഗം മാത്യു കുളത്തിങ്കൽ ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. റോജി ഏബ്രഹാം, ഐവാൻ വകയാർ, മോൻസി ഡാനിയൽ, രാജീവ് മള്ളൂർ, ജോസ് പനച്ചക്കൽ, ഷൈജു.ടി.ജോൺ, മിനി ഓമ്നി ഈപ്പൻ, ലിസി സാം, ഷിനു അറപ്പുരയിൽ, അജയകുമാർ, ലിനു വർഗീസ്, പ്രകാശ് പേരങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.