കോന്നി: അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിലെ അരുവാപ്പുലം, ഐരവൺ , കോന്നി, കൊക്കാത്തോട്, പ്രദേശങ്ങളിൽ താമസിക്കുന്ന ബാങ്ക് അംഗങ്ങളായ ഒരു കർഷകനെ വീതം ആദരിക്കുന്നതിനും അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ 2021 വർഷത്തിൽ എസ്.എസ്.എൽ സി, പ്ലസ് ടു, ബിരുദ,ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയ വിൽസൺ, കെ.പി. നസീർ, മോനിക്കുട്ടി ദാനിയേൽ, അനിത എസ്.കുമാർ, ശ്യാമള.ടി, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽ മാനേജർ എസ് .ശിവകുമാർ എന്നിവർ സംസാരിച്ചു.