തിരുവല്ല: ശബരിമല ഇടത്താവളത്തിൽ 64 ദിവസമായി നടന്നുവരുന്ന മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് മകരവിളക്ക് ദിവസമായ ഇന്ന് നഗരസഭയുടെയും അയ്യപ്പധർമ്മ പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദേശവിളക്ക് മഹോത്സവം നടക്കും. ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ള സാഹചര്യത്തിൽ ഇടത്താവളത്തിൽ മാത്രം ദേശവിളക്ക് തെളിയിച്ച് മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ നിർവഹിക്കും. ദേശവിളക്കിനോടനുബന്ധിച്ച് ഗാനമേളയും, കരിമരുന്ന് പ്രയോഗവും, അന്നദാനവും ഉണ്ടായിരിക്കും.