കോന്നി: അട്ടച്ചാക്കൽ ജംഗ്ഷനിലെ പച്ചക്കറി, മത്സ്യ വ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നു. 10 , 000 രൂപയും പച്ചക്കറികളും നഷ്ടമായിട്ടുണ്ട്. കടയുടെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പത്തനംതിട്ട ആനപ്പാറ സ്വദേശിയുടേതാണ് കട. കോന്നി പൊലീസ് കേസെടുത്തു.