sannidanam

ശബരിമല : പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിരവധി തീർത്ഥാടകരാണ് ദർശനംകാത്ത് ശബരിമലയിൽ തങ്ങുന്നത്. ധനുരാശിയിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് സംക്രമിക്കുന്ന ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമപൂജ. അതിനാൽ ഉച്ചപൂജ കഴിഞ്ഞാലും നട അടയ്ക്കില്ല. മകരസംക്രമ പൂജയ്ക്ക് ശേഷമേ അടയ്ക്കൂ.

സംക്രമവേളയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ പ്രത്യേക പൂജ നടത്തിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കന്നിഅയ്യപ്പൻ എത്തിച്ച നെയ്‌ത്തേങ്ങകൾ ശ്രീകോവിലിൽ പൊട്ടിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. അഭിഷേകം ചെയ്ത നെയ് ഭക്തർക്ക് പ്രസാദമായി നൽകും.

പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. സ്വീകരിക്കാൻ സന്നിധാനത്ത് നിന്ന് പുറപ്പെടുന്ന ദേവസ്വം അധികൃതർ ഉൾപ്പടെയുള്ള സംഘത്തെ ശ്രീകോവിലിൽ പൂജിച്ച മാലയും ഭസ്‌മവും അണിയിച്ച് ശരംകുത്തിയിലേക്ക് യാത്രയാക്കും.

ദേവസ്വം അധികൃതർ പേടകങ്ങളിൽ പൂമാല ചാർത്തി സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറിയെത്തുമ്പോൾ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, അംഗങ്ങളായ മനോജ് ചരളേൽ, പി. എം. തങ്കപ്പൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ ചേർന്ന് കൊടിമരച്ചുവട്ടിൽ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും.തന്ത്രിയും മേൽശാന്തിയും ചേർന്ന് പേടകം ഏറ്റുവാങ്ങി ശ്രീകോവിൽ അടയ്ക്കും. അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ അണിയിച്ച് നട തുറന്ന് ദീപാരാധന നടത്തുന്നതിന് തൊട്ടു പിന്നാലെ കിഴക്ക് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിയും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തിയായി.

 മകരജ്യോതി കാണാൻ കഴിയുന്ന സ്ഥലങ്ങൾ

ശബരിമലയിൽ പാണ്ടിത്താവളം, മാളികപ്പുറം, അന്നദാനമണ്ഡപം, ശബരീപീഠത്തിന് സമീപം, വനമേഖല, ഇൻസിനറേറ്റർ, മാഗുണ്ട അയ്യപ്പനിലയം, കൊപ്രാക്കളം, കെ.എസ്.ഇ.ബി, ഫോറസ്റ്റ് ഒാഫീസ് എന്നിവിടങ്ങൾക്ക് പുറമെ നീലിമല, അപ്പാച്ചിമേട്, പമ്പഹിൽടോപ്പ്, അട്ടത്തോട്, ഇലവുങ്കൽ, പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, പാഞ്ചാലിമേട്.

ആ​ല​പ്പി​ ​രം​ഗ​നാ​ഥി​ന് ​ഇ​ന്ന്
ഹ​രി​വ​രാ​സ​ന​ ​പു​ര​സ്കാ​രം​ ​ന​ൽ​കും

ശ​ബ​രി​മ​ല​ ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഹ​രി​വ​രാ​സ​ന​ ​പു​ര​സ്കാ​രം​ ​ഗാ​ന​ര​ച​യി​താ​വും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ആ​ല​പ്പി​ ​രം​ഗ​നാ​ഥി​ന് ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ന​ൽ​കും.​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​ശി​ൽ​പ്പ​വും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​അ​വാ​ർ​ഡ്.
ഇ​ന്ന് ​രാ​വി​ലെ​ 8​ ​ന് ​സ​ന്നി​ധാ​നം​ ​ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​മോ​ദ് ​നാ​രാ​യ​ൺ​ ​എം.​ ​എ​ൽ.​ ​എ​ ​അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ക്കും..​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​എം.​ ​പി​ ​മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.​ ​റ​വ​ന്യൂ​ ​(​ദേ​വ​സ്വം​)​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ആ​ർ.​ ​ജ്യോ​തി​ലാ​ൽ​ ​പ്ര​ശ​സ്തി​പ​ത്രം​ ​വാ​യി​ക്കും.​ ​സെ​ല​ക്‌​ഷ​ൻ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​ജ​യ​കു​മാ​ർ,​ ​ഒാം​ബു​ഡ്സ്‌​മാ​ൻ​ ​റി​ട്ട.​ ​ജ​സ്റ്റി​സ് ​പി.​ ​ആ​ർ.​ ​രാ​മ​ൻ,​ ​ശ​ബ​രി​മ​ല​ ​ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​റി​ട്ട.​ ​ജ​സ്റ്റി​സ് ​എ​സ്.​ ​സി​രി​ജ​ഗ​ൻ​ ​എ​ന്നി​വ​ർ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മെ​മ്പ​ർ​മാ​രാ​യ​ ​പി.​ ​എം.​ ​ത​ങ്ക​പ്പ​ൻ,​ ​മ​നോ​ജ് ​ച​ര​ളേ​ൽ,​ ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​എം.​ ​മ​നോ​ജ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ക്കും.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​ ​അ​ന​ന്ത​ഗോ​പ​ൻ​ ​സ്വാ​ഗ​ത​വും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ക​മ്മി​ഷ​ണ​ർ​ ​ബി.​ ​എ​സ്.​ ​പ്ര​കാ​ശ് ​ന​ന്ദി​യും​ ​പ​റ​യും.​ ​തു​ട​ർ​ന്ന് ​ആ​ല​പ്പി​ ​രം​ഗ​നാ​ഥും​ ​സം​ഘ​വും​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഭ​ക്തി​ ​ഗാ​ന​സു​ധ​യ്ക്ക് ​ശേ​ഷം​ ​വീ​ര​മ​ണി​ ​രാ​ജു​വും​ ​സം​ഘ​വും​ ​ഗാ​ന​സു​ധ​ ​അ​വ​ത​രി​പ്പി​ക്കും.

ശ​ബ​രി​മ​ല​ ​ന​ട​വ​ര​വ് 128.84​ ​കോ​ടി

മ​ണ്ഡ​ല​-​ ​മ​ക​ര​വി​ള​ക്ക് ​തീ​ർ​ത്ഥാ​ട​ന​ ​കാ​ല​ത്ത് 128,84,57,458​ ​രൂ​പ​ ​ബു​ധ​നാ​ഴ്ച​ ​വ​രെ​ ​ന​ട​വ​ര​വാ​യി​ ​ല​ഭി​ച്ച​താ​യി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​അ​ന​ന്ത​ഗോ​പ​ൻ​ ​അ​റി​യി​ച്ചു.