തിരുവല്ല: പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം ഇരവിപേരൂർ സെക്ഷന്റെ പരിധിയിലെ കുമ്പനാട് - ചെറുകോൽപ്പുഴ റോഡിൽ ഇരപ്പൻതോടിനു കുറുകെയുള്ള കലുങ്ക് പൊളിച്ചുപണിയുന്നതിനാൽ 17 മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുട്ടുമണ്ണിൽ നിന്ന് വരുന്ന വാഹനങ്ങൾ ആൽമാവ് ജംഗ്ഷൻ - കുറവൻകുഴി വഴിയും ചെറുകോൽപ്പുഴയിൽ നിന്നുവരുന്ന വാഹനങ്ങൾ തോണിപുഴ - ഇളപ്പ് ജംഗ്ഷൻ വഴിയും തിരിഞ്ഞുപോകണം.