പത്തനംതിട്ട : കൊവിഡ് വ്യാപനത്തോടെ മുടങ്ങിക്കിടന്ന പ്രധാനന്ത്രി കൗശൽ കേന്ദ്ര പത്തനംതിട്ട സെന്ററിലെ തൊഴിലധിഷ്ടിത കോഴ്സുകൾ ഇൗ മാസം ആരംഭിക്കും. എെ.ടി, റീട്ടെയിൽ സെയിൽസ്, സ്വീയിംഗ് മെഷൻ ഒാപ്പറേറ്റർ, ഇൻവെന്ററി ക്ളർക്ക് എന്നീ വിഭാഗങ്ങളിലാണ് കോഴ്സുകൾ. എട്ടാം ക്ളാസ് മുതൽ പി.ജി ഡിഗ്രി വരെയുള്ള 18-35പ്രായക്കാർക്ക് വിവിധ കോഴ്സുകളിൽ പ്രവേശനം നൽകും. സൗജന്യമായി നൽകുന്ന തൊഴിൽ പരിശീലനത്തിന് ശേഷം ജോലി ഉറപ്പാക്കും. 420 സീറ്റുകളിലാണ് പ്രവേശനം. മൂന്ന് മാസത്തെ കോഴ്സ് പൂർത്തിയാക്കുന്ന 80ശതമാനം ഹാജർ ഉള്ളവർക്ക് ജോലി ഉറപ്പാക്കും. ജോലിക്കിടെ അപകടം പറ്റുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കൗശൽ കേന്ദ്ര പത്തനംതിട്ട സെന്റർ മാനേജർ വിവേക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിത്വ വികസനം, സ്പോക്കൺ ഇംഗ്ളീഷ്, കമ്പ്യൂട്ടർ ക്ളാസുകൾ എന്നിവയിലും സെന്റർ പരിശീലനം നൽകും.