ചുങ്കപ്പാറ : മല്ലപ്പള്ളി കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളുകൾ. എം.പി ഫണ്ടിൽ നിന്നും നാലര ലക്ഷം രൂപ മുടക്കി നിർമ്മിച്ചതാണ് ഈ ഹൈമാസ്റ്റ് ലൈറ്റ്.

അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയതായും സമീപത്തെ വ്യാപാരികൾ പറയുന്നു.

കോട്ടാങ്ങൽ പടയണി അടക്കം പെരുന്നാളുകൾ, ഉത്സവങ്ങൾ, ഘോഷയാത്രകൾ നടക്കുന്ന ചുങ്കപ്പാറ ജംഗ്ഷൻ പഞ്ചായത്തിലെ ആറ്, എട്ട്, ഒമ്പത്, പത്ത് വാർഡുകളെ ഉൾകൊള്ളുന്ന പ്രധാന ജംഗ്ഷനാണ്. വ്യാപാരികൾ 'ശബരിമല തീർത്ഥാടകർ പത്രവിതരണക്കാർ, രാവിലെ നടക്കാൻ ഇറങ്ങുന്നവർ ഇതു കാരണം വളരെ ബുദ്ധിമുട്ടിലാണ്. തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാറിയിരിക്കുകയാണ് ഇവിടം. ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാനുള്ള നടപടി എടുക്കണമെന്ന വ്യാപാരികളുടേയും പ്രദേശവാസികളുടെയും ആവശ്യം ശക്തമാണ്.