അടൂർ :ഏറത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റും പബ്ലിക് ഹിയറിംഗും നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ റോഷൻ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അനിൽ പൂതക്കുഴി, ഉഷാ ഉദയൻ , പഞ്ചായത്ത് അംഗങ്ങളായ സൂസൻ ശശികുമാർ, എൽ സി ബെന്നി,ശ്രീലേഖ ഹരികുമാർ, ആർ രമണൻ, ഡി രാജീവ്, എ.സ്വപ്ന, കെ.പുഷ്പവല്ലി, ശോഭന കുഞ്ഞു കുഞ്ഞ്,ബ്ലോക്ക് പഞ്ചായത്ത് ജോ.ബി.ഡി.ഒ. ശശികുമാർ പഞ്ചായത്ത് സെക്രട്ടറി ഡി.ലക്ഷ്മി, ബ്ലോക്ക് റിബോഴ്സ് പേഴ്സൻ പി.കെ.രതീഷ് എന്നിവർ പ്രസംഗിച്ചു.