അടൂർ :ചൂരക്കോട് ഭുവനേശ്വരി സുബ്രഹ്മണ്യക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം 18 മുതൽ 24 വരെ നടക്കും. പുലിമുഖം ജഗന്നാഥ ശർമയാണ് യജ്ഞാചാര്യൻ. 18ന് രാവിലെ ആറിന് ക്ഷേത്ര തന്ത്രി ചെങ്ങന്നൂർ അടിമുറ്റത്തു മഠത്തിൽ സുരേഷ് ഭട്ടതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. ദിവസവും രാവിലെ വിഷ്ണുസഹസ്രനാമജപം ഭാഗവതപാരായണം 12ന് പ്രഭാഷണം .വൈകിട്ട് 5.30ന് ലളിതാസഹസ്രനാമം, സമൂഹപ്രാർത്ഥന 20ന് രാവിലെ 11.30ന് ഉണ്ണി യൂട്ട് ,21ന് വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന, 22ന് വൈകിട്ട് 5ന് മഹാലക്ഷ്മി പൂജ, 23ന് രാവിലെ 9.30ന് മൃത്യുഞ്ജയഹോമം ഉച്ചക്ക് 1ന് സമൂഹസദ്യ ഭാഗവതപാരായണ സമർപ്പണം. കലശാഭിഷേകം .ഭദ്രദീപ ഉദ്വാസനം. എന്നിവയാണ് പരിപാടികൾ.