അടൂർ : ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കെ.എസ്.യു വിന്റെ കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ചതിലും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടത്തിയ അക്രമങ്ങളിലും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.