പന്തളം: ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പറന്തൽ കിഴക്ക് 5624 ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ. പദ്മകുമാർ, കമ്മിറ്റി അംഗം അഡ്വ. പി. എൻ. രാമകൃഷ്ണ പിള്ള, ഗ്രാമ പഞ്ചായത്ത് അംഗം പ്രിയ, സെക്രട്ടറി ഉദയകുമാർ, ലക്ഷ്മിക്കുട്ടി അമ്മ എന്നിവർ പ്രസംഗിച്ചു.