പത്തനംതിട്ട: കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ 31 ാമത് ജില്ലാ സമ്മേളനം 15, 16 തീയതികളിൽ കോഴഞ്ചേരി എം.ജി.എം. ഓഡിറ്റോറിയത്തിൽ നടക്കും. 15 ന് രാവിലെ 9.30 ന് ജില്ലാ കൗൺസിൽ യോഗം. സംസ്ഥാന എക്‌സിക്യൂട്ടീവംഗം എം.എസ്.പ്രശാന്ത് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ്.രാജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.ഷൈലജ കുമാരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. 11 ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിക്കും. 2 ന് പ്രതിനിധി സമ്മേളനം തുടരും. 4 ന് വിവിധ മത്സര ജേതാക്കൾക്കും, മികച്ച രീതിയിൽ കോവിഡ് കാല അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ചവച്ച സ്‌കൂളുകൾക്കുമുള്ള പുരസ്‌കാര വിതരണം മുൻ എം.എൽ.എ രാജുഏബ്രഹാം നിർവഹിക്കും.

16ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം. 11ന് നടക്കുന്ന വനിതാ സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി .എ.സംസ്ഥാന കമ്മിറ്റിയംഗം സി.ബിന്ദു അദ്ധ്യക്ഷത വഹിക്കും.