
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 581പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ 2,09,812 പേർക്ക് രോഗംബാധിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായ 4 പേർ ഇന്നലെ മരിച്ചു. കൊറ്റനാട് സ്വദേശി (80), കടപ്ര സ്വദേശി (95), തിരുവല്ല സ്വദേശി (82), റാന്നിപഴവങ്ങാടി സ്വദേശി (90) എന്നിവരാണ് മരിച്ചത്. ഇന്നലെ 333 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,06,081 ആണ്. ജില്ലക്കാരായ 2252 പേർ ചികിത്സയിലാണ്. ഇതിൽ 2152 പേർ ജില്ലയിലും 100 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.