അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിലെ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ ജയന്തി ദേശീയ യുവജന ദിനമായി ആചരി ച്ചു. ഇതിനോടനുബന്ധിച്ച് സർഗാത്മക യുവത്വം എന്ന വിഷയത്തിൽ ശില്പശാല നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ക്ലബ് പ്രസിഡന്റ് ഹരികൃഷ്ണൻ, യുവത രക്ഷാധികാരി കുടശനാട് മുരളി, സുനിൽകുമാർ, അൽത്താഫ്, അജ്മൽ, അഖിൽ വർഗീസ്, ആമീന എന്നിവർ പ്രസംഗിച്ചു. ബിജു പനിച്ചിവിള വിഷയം അവതരിപ്പിച്ചു. വിദ്യാ വി.എസ്. മോഡറേറ്ററായിരുന്നു.