പത്തനംതിട്ട : ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ടുള്ള തിരക്ക് കണക്കിലെടുത്ത് തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിലെ റോഡുകളിൽ ടിപ്പർ ലോറികൾക്ക് ഇന്നലെ മുതൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം 15 വരെ ദീർഘിപ്പിച്ചു. മകരവിളക്കിനു ശേഷവും തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ദീർഘിപ്പിച്ചത്.