തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഒഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ കേരളയാത്ര നാളെ ജില്ലയിൽ പര്യടനം നടത്തും. രാവിലെ 9ന് സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തെ ഓപ്പൺ വേദിയിൽ നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്യും. പി.സി.ഐ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ അദ്ധ്യക്ഷത വഹിക്കും. പി.സി.ഐ ദേശീയ പ്രസിഡന്റ് എൻ.എം.രാജു, സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 10.30ന് കോഴഞ്ചേരിയിലും 11.30ന് പന്തളത്തും 12.30ന് അടൂരും 3ന് പത്തനംതിട്ടയിലും ജാഥയെത്തും. വൈകിട്ട് അഞ്ചിന് റാന്നിയിൽ നടക്കുന്ന സമാപന സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.സി.ഐ ജില്ലാ പ്രസിഡന്റ് പാസ്റ്റർ ബിനോയി മാത്യു അദ്ധ്യക്ഷത വഹിക്കും.