14-believes
തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെയും ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ ഇന്ത്യയുടെ(അഡിക്)യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരി വിമുക്ത പ്രചാരണത്തിന്റെ ഉദ്ഘാടനം മദ്യവിരുദ്ധ ജനകീയ മുന്നണി പ്രസിഡന്റും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: ദേശീയ യുവജന ദിനത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന 'യുവശക്തി ലഹരിക്കെതിരെ 'എന്ന പ്രചാരണത്തിന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. ഹോസ്പിറ്റലിന്റെയും ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ ഇന്ത്യയുടെ(അഡിക്)യും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. മദ്യവിരുദ്ധ ജനകീയ മുന്നണി പ്രസിഡന്റും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഒഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ നിയമസഭ സ്പീക്കർ വി. എം. സുധീരൻ മുഖ്യസന്ദേശം നൽകി. ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര, പ്രൊഫ. ഡോ. ഗിരിജ മോഹൻ, കോളേജ് യൂണിയൻ ചെയർമാൻ ഹരിശങ്കർ, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ ടിസ്ജി മോഹൻ എന്നിവർ പ്രസംഗിച്ചു. ലഹരി ഉപയോഗം കൊണ്ടുണ്ടാകാവുന്ന ദൂഷ്യവശങ്ങളെ കുറിച്ച് അഡിക് ഡയറക്ടർ ജോൺസൺ കെ. ഇടയാറന്മുള ക്ലാസ് നയിച്ചു.