ചെങ്ങന്നൂർ: ഇരമല്ലിക്കര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 6.30 മുതൽ ഹരിഹരസുത അഖണ്ഡനാമ ജപയജ്ഞ സമിതിയുടെ അഖണ്ഡനാമജപയജ്ഞം . വൈകിട്ട് 6. നും 6.45 നും മദ്ധ്യേ കൊടിയേറ്റ്. തന്ത്രി അഗ്‌നിശർമ്മൻ വാസുദേവ ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിക്കും. 15 മുതൽ പതിവ് പൂജകൾക്ക് പുറമെ കലശപൂജ, ശ്രീഭൂതബലി, കലശാഭിഷേകം,
ഭാഗവത പാരായണം എന്നിവയുണ്ട്. 23ന് ആറാട്ട്. രാവിലെ 7.30ന് ആറാട്ടുബലി. തുടർന്ന് കൊടിയിറക്ക്. 8.30ന് ആറാട്ട്, ഉച്ചപൂജ, കലശാഭിഷേകം