മല്ലപ്പള്ളി:കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിക്ഷേധിച്ച് മല്ലപ്പള്ളി മണ്ഡലത്തിൽ സി.പി.ഐ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് നാളെ തുടക്കമാകും.ജില്ലാ എക്‌സിക്യൂട്ടീവംഗം കെ.ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും.ബാബു പാലയ്ക്കൽ ക്യാപ്റ്റനും, പി.ജി തോമസ് വൈസ് ക്യാപ്റ്റനും,സി.ടി തങ്കച്ചൻ ഡയറക്ടറുമായുള്ള ജാഥ ഹനുമാൻകുന്നിൽ നിന്നും തുടക്കമാകും.10ന് മല്ലപ്പള്ളി,11ന് കീഴ് വായ്പ്പൂര്,12ന് വെണ്ണിക്കുളം,1ന് പുറമറ്റം,3ന് ശാസ്താങ്കൽ,4ന് ചെങ്ങരൂർ,5ന് കുന്നന്താനം വഴിയെത്തി ആറിന് ആഞ്ഞിലിത്താനത്ത് സമാപിക്കും.നീരാജ്ഞനം ബാലചന്ദ്രൻ,പി.ടി ഷിനു,ഡെയ്‌സി വർഗീസ് എന്നിവരാണ് ജാഥാ അംഗങ്ങൾ.17ന് രാവിലെ 10ന് നടക്കുന്ന മല്ലപ്പള്ളി ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് സംസ്ഥാന എക്‌സിക്യൂട്ടീവംഗം എൻ രാജൻ ഉദ്ഘാടനം ചെയ്യും.