cpm
കോൺഗ്രസ് ബി ജേ പി വിട്ട് 13 കടുംബങ്ങൾ സി പി എം ൽ

മല്ലപ്പള്ളി : എഴുമറ്റൂരിൽ 13 കുടുംബങ്ങൾ സി.പി.എംൽ ചേർന്നു. സ്വീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ഏറിയ സെക്രട്ടറി ബിനു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജോൺസ് വർഗീസ്, എ.ടി.രാമചന്ദ്രൻ , എം ജോൺസൻ,സാബു അത്യാൽ, സുരേഷ് വർമ്മ, ആർ.അനിൽ,കൃഷണകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ. വത്സല, പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു എന്നിവർ സംസാരിച്ചു.