പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൻ ലോ കോളേജിൽ എസ്. എഫ്. ഐ - എ.ബി. വി.പി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. പരസ്പരം അസഭ്യം വിളിയും ഉന്തുംതള്ളും നടന്നു. വിവരം അറിഞ്ഞ് ആറൻമുള പൊലീസ് സ്ഥലത്തെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ബഹളം ആരംഭിച്ചത്. അവസാന വർഷ ബാച്ചിലെ വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ച യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.