പന്തളം: ഒറ്റയ്ക്കു താമസിക്കുകയായിരുന്ന മദ്ധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പന്തളം മുടിയൂർക്കോണം കുന്നിക്കുഴി ഇടത്തുണ്ടിൽ വീട്ടിൽ അച്ചൻകുഞ്ഞ് (53) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ പരിസരവാസികളാണ് മൃതദേഹം കണ്ടത്. അവിവാഹിതനാണ്. പൊലീസ് കേസെടുത്തു.