പന്തളം: തോന്നല്ലൂർ കൈലാസിൽ ജി. കരുണാകരൻ നായർ (95, റിട്ട. മന്നം ഷുഗർമിൽസ്, ഫിനാൻസ് സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജെ. രത്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് എച്ച്.എസ്.എസ്, കരുവാറ്റ). മക്കൾ: ആർ. ഉഷാകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, എ.എസ്.എസ് എച്ച്.എസ്, മക്കപ്പുഴ), ആർ. ഷീല (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് എച്ച്.എസ്.എസ്, കേശവദാസപുരം), ആർ. ലത (അദ്ധ്യാപിക, ആർ.വി എച്ച്.എസ്.എസ്, കോന്നി). മരുമക്കൾ: കെ.എസ്. ശശികുമാർ (റിട്ട. ഓഡിറ്റ് ഒാഫീസർ, ലോക്കൽ ഫണ്ട് ഓഡിറ്റ്), ജി. ഗോപകുമാർ (റിട്ട. അസി. അക്കൗണ്ട്സ് ഒാഫീസർ, ഏജീസ് ഒാഫീസ്). സഞ്ചയനം 18ന് രാവിലെ 9ന്.