പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ എസ്.എഫ്. ഐ , ഡി.വൈ.എഫ് പ്രവർത്തകർ കെ.എസ്‌. യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ കെ.എസ്.യു പ്രവർത്തകൻ അഭിജിത്ത് സോമനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്ക് രണ്ടരയോടെ എസ് .എഫ് .ഐ ജില്ല പ്രസിഡന്റ് അമലിന്റെ നേതൃത്വത്തിൽ എത്തിയ ഒരു സംഘം എസ് .എഫ്. ഐ ,ഡി .വൈ. എഫ് .ഐ പ്രവർത്തകർ കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചതിനാണ് ലോ കോളേജ് വിദ്യാർത്ഥിയായ അഭിജിത്തിനെ മർദ്ദിച്ചതെന്ന് പരാതി . കാലുകൾക്ക് പരിക്കേറ്റ അഭിജിത്തിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ..ആറൻമുള പൊലീസ് കേസെടുത്തു.ഡി.സി.സി വൈസ് പ്രസിഡന്റ് .എ.സുരേഷ് കുമാർ, സെക്രട്ടറി കെ.ജാസിംകുട്ടി,കോൺഗ്രസ് നാരങ്ങാനം മണ്ഡലം പ്രസിഡന്റ് എം.ആർ രമേശ് എന്നിവർ അഭിജിത്തിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു