കോന്നി: കുളത്തിൽ വീണ ആടുകളെ രക്ഷിക്കാനിറങ്ങിയ വീട്ടമ്മ മുങ്ങിമരിച്ചു. കലഞ്ഞൂർ,പാടം വിക്ടറി ജംഗ്ഷനിൽ ജഗദ (75 ) യാണ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെ വീടിനു സമീപമുള്ള കുളത്തിൽ വീണ് മരിച്ചത്. .ഇവരുടെ രണ്ട് ആടുകൾ കുളത്തിൽ വീണിരുന്നു. അവയെ രക്ഷിക്കാനായി കുളത്തിലിറങ്ങിയതാണ്. ഫയർ ഫോഴ്‌സെത്തി മൃതദേഹം കരയ്‌ക്കെടുത്തു. കൂടൽ സി.ഐ പുഷപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ