oorukuzhi
ചുങ്കപ്പാറയിലെ ഊരുകുഴി തോട്ടിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ

മല്ലപ്പള്ളി : ഊരുകുഴി തോട്ടിൽ മാലിന്യം കുന്നുകൂടുന്നു. ചുങ്കപ്പാറ - ജംഗ്ഷനിലെ പൊന്തൻപുഴറോഡിന് സമീപത്തെ ഊരുകുഴിതോട്ടിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾതോട്ടിലാണ് നിക്ഷേപിക്കുന്നത്.നീരൊഴുക്കുള്ള തോട്ടിൽമാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുംമാലിന്യം നീക്കം ചെയ്യുന്നതിനും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.