കോന്നി: കേരള വെള്ളാള മഹാസഭ സംയുക്ത സേവാസമിതിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ജ്ഞാനേശ്വരൻ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നടരാജപിള്ള അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒയിൽ സയിന്റിസ്റ്റ് എൻജിനീയറായി പ്രവേശിച്ച മിഥുൻ ആർ.പിള്ളയെ യോഗത്തിൽ ആദരിച്ചു.