appli

അടൂർ : നിർമ്മിതി കേന്ദ്രത്തിന്റെ മണക്കാല റീജിയണൽ സെന്ററിൽ 18നും 40നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ യുവതി യുവാക്കളിൽ നിന്ന് മേസണറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ വെള്ളക്കടലാസിൽ സ്വയംതയ്യാറാക്കിയ അപേക്ഷ, വയസ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം റീജിയണൽ എൻജിനീയർ, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, മണക്കാല, പിൻ. 691551എന്ന വിലാസത്തിൽ ജനുവരി 19ന് വൈകിട്ട് 3ന് മുൻപ് ലഭിക്കണം. പരിശീലന കാലയളവിൽ സർക്കാർ നിരക്കിലുള്ള സ്റ്റൈപന്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04734-296587, 8111 88 2860.