അടൂർ :കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ .അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി ഏഴംകുളം നൗഷാദ് നയിക്കുന്ന പ്രചാരണ ജാഥ ഇന്ന് രാവിലെ 9 ന് ജില്ലാ എക്സിക്യൂട്ടീവ് അംഗം റ്റി. മുരുകേശ് കൊടുമണ്ണിൽ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ ആർ .രാജേന്ദ്രൻ പിള്ളയും, ജാഥാ ഡയറക്ടർ എ .പി സന്തോഷും നേതൃത്വം നൽകും .ഇന്നും നാളെയുമായി മണ്ഡലത്തിലെ 14 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പന്തളത്ത് സമാപിക്കും