മലയിത്ര ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും

തിരുവല്ല : വെൺപാല മലയിത്ര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് മുതൽ 24 വരെ നടക്കും. ഇന്ന് വൈകിട്ട് 6.15നും 6.45നും മദ്ധ്യേ തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറും. 16ന് രാവിലെ 8 മുതൽ ഭാഗവതപാരായണം, ഒന്നിന് അന്നദാനം, വൈകിട്ട് 6.45ന് ദീപാരാധന, 18ന് വൈകിട്ട് 5ന് നാരങ്ങാവിളക്ക് പൂജ, രാത്രി 7.45ന് ഭജന, 19ന് രാത്രി 8ന് സാംസ്കാരികസമ്മേളനം ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായിരിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തും. 20ന് വൈകിട്ട് 5ന് സർവൈശ്വര്യപൂജ, രാത്രി എട്ടിന് നൃത്തസന്ധ്യ, 21ന് വൈകിട്ട് 5ന് നീരാഞ്ജനവിളക്ക്, രാത്രി എട്ടിന് വലിയ ഗുരുതി, 22ന് രാത്രി എട്ടിന് നൃത്തസന്ധ്യ, 23ന് രാവിലെ 8.30ന് പൊങ്കാല, എസ്.എൻ.ഡി.പിയോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപം തെളിയിക്കും. ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. ഉച്ചയ്ക്ക് 12ന് നാരായണീയപാരായണം, വൈകിട്ട് അഞ്ചിന് മലയിത്രദേവിയുടെ ചാണിക്കാവ് ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത്, രാത്രി 8.30ന് നാടൻപാട്ട്, 24ന് ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് താലപ്പൊലി പുറപ്പാട്, രാത്രി ഏഴിന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി വരവ്.