തിരുവല്ല: മണിപ്പുഴ സംസ്കൃതി ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തി ആഘോഷിച്ചു. വിവേകാനന്ദ സ്വാമിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിന് മുന്നോടിയായി വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കിയോകുഷിൻ കരാട്ടെ അന്താരാഷ്ട്ര പരിശീലകൻ സെൻസായ് ടി.പി. രതീഷ് ക്ലാസെടുത്തു. എസ്. അനന്ദു, മനു കക്കുറിഞ്ഞിയിൽ എന്നിവർ നേതൃത്വം നൽകി.