കോഴഞ്ചേരി: മാലക്കര തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാരചാർത്ത്, കളഭാഭിഷേകം എന്നിവ 16
മുതൽ 26 വരെ നടക്കും. 16ന് പുലർച്ചെ അഞ്ചിന് നിർമ്മാല്യ ദർശനം,5.30 ന് അഷ്ട ദ്രവ്യ ഗണപതി ഹോമം ,7.30 ന് ഉഷ പൂജ,9.30 ന് ഉച്ച പൂജ,വൈകിട്ട് ആറ് മുതൽ മത്സ്യാവതാര ദർശനം, ദീപാരാധന,7.15 ന് അത്താഴ പൂജ., അവതാര ചാർത്തിൽ 17ന് കൂർമ്മം, 18ന് വരാഹം, 19ന് നരസിംഹം, 20ന് വാമനൻ, 21ന് പരശുരാമൻ, 22ന് ശ്രീരാമൻ, 23ന് ബലഭദ്രരാമൻ, 24ന് ശ്രീകൃഷ്ണൻ, 25ന് മോഹിനി തുടങ്ങിയ ഭഗവാന്റെ 10 അവതാരങ്ങളുടെ ദർശനം നടക്കും. 26ന് വിശ്വ രൂപ ദർശനമാണ്. ക്ഷേത്രമേൽ ശാന്തി ഹരീഷ് ജെ. പോറ്റി അവതാരച്ചാർത്തിന് മുഖ്യ കാർമ്മികത്വം വഹിക്കും. 26 ന് രാവിലെ 8.30 മുതൽ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ കളഭാഭിഷേകവും വൈകിട്ട് 6.30ന് വിശ്വരൂപ ദർശനവും ഉണ്ടായിരിക്കും.അന്നദാനത്തിനാവശ്യമായ ഉൽപ്പന്നങ്ങൾ, സംഭാവനകൾ എന്നിവ നൽകി ഭക്തജനങ്ങൾക്ക് അന്നദാനവഴിപാടിൽ പങ്ക് ചേരാവുന്നതാണ്. കളഭാഭിഷേകത്തിന്റെ പ്രസാദകൂപ്പണുകൾ ക്ഷേത്രത്തിൽ ലഭ്യമാണ്. രതീഷ് ആർ മോഹൻ (പ്രസിഡണ്ട്), ടി.എസ്. സോമരാജപ്പണിക്കർ (വൈസ് പ്രസിഡണ്ട് ), കെ.കെ.രാധാകൃഷ്ണൻ നായർ (സെക്രട്ടറി) ,വി.കെ. മുരളീധരൻ പിള്ള (ഖജാൻജി),വി.വിനീത് (ജോ.സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.