തിരുവല്ല: കൊവിഡ് /പ്രളയ ദുരന്തങ്ങളാൽ വ്യപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരികയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്ത സർക്കാർ, നഗരസഭാ കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആറുമാസത്തെ കെട്ടിട വാടകയിളവ് നൽകാൻ സർക്കാർ തയാറാകണമെന്ന് തിരുവല്ല മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ.വർക്കി, മാത്യൂസ് കെ.ജേക്കബ്, ജോൺസൺ തോമസ്, ഷിബു പുതുക്കേരിൽ, രഞ്ജിത്ത് ഏബ്രഹാം, പി.എസ് നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.