
പത്തനംതിട്ട : എസ്.സി, എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തിൽ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പട്ടികജാതിവർഗ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് ലക്ഷം പോസ്റ്റുകാർഡ് അയയ്ക്കുന്നതിന്റെ ഭാഗമായി ഭാരതീയ വേലൻ സർവീസ് സൊസൈറ്റിയും കേരള സാബവർ സൊസൈറ്റിയും ചേർന്ന് പോസ്റ്റുകാർഡ് കാമ്പയിൻ നടത്തി.
ഭാരതീയ വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. അനിൽ വി. പരിയാരം, ബിനുകുമാർ പന്തളം, കെ.എൻ.രാജൻ, വേണു മുളക്കഴ, സി.കെ.പ്രസാദ്, വി.കെ.ഉത്തമൻ ,മഞ്ജു ഏഴംകുളം എന്നിവർ സംസാരിച്ചു.