 
റാന്നി : കേരള സ്റ്റേറ്റ് റൂറൽ വിമൻസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ റാന്നി താലൂക്കിലെ അംഗീകൃത പഠനകേന്ദ്രം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ നിർവഹിച്ചു. പഴവങ്ങാടി, റാന്നി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സീമ മാത്യു, ഗീതാ സുരേഷ്, വാർഡ് മെമ്പർ ബിനീറ്റ ജിജി, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി ഷൈൻ ജി. കുറുപ്പ് ,കെ.ഐ.സി.ടി ഡയറക്ടർ കെ.കെ.ശശി, എസ്.സി. ഡവലപ്‌മെന്റ് ഓഫീസർ സേതുലക്ഷ്മി, കെ. ലത എന്നിവർ സംസാരിച്ചു.