15-chittayam
പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ.വി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽസെക്രട്ടറി മണികൊല്ലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് തോമസ് കോശി, സംസ്ഥാന ട്രഷറർ രാധാകൃഷ്ണൻ പാലക്കാട്, ടി.ഒ. ഭാസ്‌കർ, കല്ലട ഗിരീഷ്, ബൈജു പണിക്കർ , ഗുലാബ്ഖാൻ ,രാമകൃഷ്ണൻ പാലക്കാട്, അഡ്വ.എ.എ.ഹമീദ്, അനിൽകുമാർ.എസ്.കെ, ആർ.ഹരീഷ് ഇളമണൂർ , സക്കറിയ സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി തോമസ് കോശി (പ്രസിഡന്റ് ), കെ.ആർ. ഹരീഷ് (സെക്രട്ടറി), അഡ്വ.രാധാകൃഷ്ണൻ.വി.ആർ, പ്രൊഫ.ടി.സി എബ്രഹാം (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.